• Breaking News

    സെന്‍ട്രല്‍ റിസര്‍വ് പോലീസ് ആസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തറക്കല്ലിടും

    Home Minister Amit Shah will lay the foundation stone for the Central Reserve Police Headquarters today,www.thekeralatimes.com


    ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്) ആസ്ഥാനത്തിന് ഇന്ന് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് തറക്കല്ലിടുക. ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡല്‍ഹിയലെ സിജിഒ കോംപ്ലക്‌സിനു സമീപമാണ് സിആര്‍പിഎഫ് ആസ്ഥാനമുള്ളതെന്നും ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ ആരംഭിക്കുകയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

    ന്യൂഡല്‍ഹിയിലുള്ള ഇന്തോ ടീബറ്റന്‍ ബോര്‍ഡര്‍ പോലീസ്(ഐടിബിപി) ആസ്ഥാനം അമിത് ഷാ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അമിത് ഷായോടൊപ്പം കേന്ദ്രമന്ത്രിയായ നിത്യാനന്ദ റായിയും ഐടിബിപി ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു.