മോദിയുടെ വസതിയില്‍ തീ പിടുത്തം; ഒമ്പത് ഫയര്‍ എഞ്ചിനുകള്‍ എത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തമുണ്ടായതായി. ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ് തീപിടിത്തം. ഒന്‍പത് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. വൈകീട്ട് 7.25 നാണ് തീപിടിത്തമുണ്ടായത്. ലോക് കല്യാണ്‍ മാര്‍ഗിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.
സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. ഇന്‍വെറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. പരിക്കുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

