• Breaking News

    തിരുവല്ല ബധിര വിദ്യാലയത്തിൽ 32 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം

    Thiruvalla School: 32 students have jaundice,www.thekeralatimes.com

    തിരുവല്ല തുകലശേരിയിലെ ബധിര വിദ്യാലയത്തിൽ 32 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു. സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ കുട്ടികൾക്കും ഹോസ്റ്റൽ വാർഡനുമാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

    ഹോസ്റ്റിലിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളിലാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. ക്രിസ്തുമസ് അവധിക്ക് സ്്കൂൾ അടച്ചതിന് ശേഷം മൂന്ന് വിദ്യാർത്ഥികളാണ് ആദ്യം ചികിത്സ തേടിയത്. പിന്നീട് കൂടുതൽ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലുമായാണ് വിദ്യാർത്ഥികൾ ചികത്സ തേടിയത്. ഹോസ്റ്റലിലെയും സ്‌കൂളിലെയും വെള്ളം ഉൾപ്പടെ പരിശോധിച്ച് മഞ്ഞപ്പിത്തത്തിന്റെ ഉറവിടം കണ്ടെത്താനായി ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്തുമസ് അവധിക്ക് മുൻപ് കൊല്ലത്ത് യുവജനോത്സവത്തിനായി വിദ്യാർത്ഥികൾ പോയിരുന്നു. അവിടെ നിന്നാകാം മഞ്ഞപ്പിത്തം പിടിപെടാൻ സാധ്യതയെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. പരിശോധനാ റിപ്പോർട്ടുകൾ വരുന്നതുവരെ സ്‌കൂൾ താത്കാലികമായി അടച്ചു.