• Breaking News

    ‘പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായമുറപ്പിച്ചു’; രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയതിനെ കുറിച്ച് മന്ത്രി കെ കെ ഷൈലജ

    Mobilizes the help of the Police, Shadow Police and other departments; Minister KK Shylaja spoke about making the night walk a reality,www.thekeralatimes.com


    തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച രാത്രി നടത്തത്തിന് വന്‍ പങ്കാളിത്തമുണ്ടായി. നിരവധി സ്ത്രീകളാണ് രാത്രി നടത്തത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി എത്തിച്ചേര്‍ന്നത്. പൊതു ഇടങ്ങള്‍ രാത്രിയും തങ്ങളുടേത് കൂടിയാണെന്ന ആശയം മുന്നോട്ട് വെക്കുന്ന പരിപാടി 250 ഇടങ്ങളിലാണ് നടന്നത്. രാത്രി നടത്തത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്നും എന്തൊക്കെ തയ്യാറെടുപ്പോടുകൂടിയാണ് പരിപാടി നടത്തിയതെന്നും വിവരിച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു.

    പോസ്റ്റ് വായിക്കാം:

    തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.

    കായംകുളത്ത് പ്രതിഭ എം.എല്‍.എ., തൃശൂരില്‍ ഗീത ഗോപി എം.എല്‍.എ., വൈക്കത്ത് ആശ എം.എല്‍.എ. എന്നിവര്‍ പങ്കെടുത്തു.

    ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു കുമാരി ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ അംഗം ഇ.എം. രാധ, വി.സി. ഷാജി എന്‍. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

    തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. ഈ ആറ് സ്ഥലങ്ങളിലുള്ളവര്‍ ഒരുമിച്ചെത്തുന്ന തമ്പാനൂരില്‍ വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

    ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോള്‍ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വര്‍ക്കല മുനിസിപ്പാലിറ്റി, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍, വാമനപുരം, ഗോകുലം മെഡിക്കല്‍കോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കല്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും തിരുവന്തപുരം ജില്ലയില്‍ രാത്രി നടത്തം ഉണ്ടായിരുന്നു.

    എറണാകുളത്ത് പാലാരിവട്ടം, പുന്നക്കല്‍ ജംഗ്ഷന്‍, പൊന്‍കര ബസ് സ്റ്റാന്റ്, മറ്റ് മുന്‍സിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു. കൊല്ലം സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂര്‍ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയില്‍വേ സ്റ്റേഷന്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ്, മലപ്പുറം മഞ്ചേരി മുന്‍സിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

    പോലീസിന്റേയും ഷാഡോ പോലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാര്‍ത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ സംഘത്തേയും വിവിധ സംഘടനകളില്‍ നിന്നുള്ള വോളന്റിയര്‍മരേയും ഉള്‍പ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.