• Breaking News

    കലാമണ്ഡലം ഹൈദരാലിയായി അച്ഛനും മകനും; രഞ്ജി പണിക്കരും മകന്‍ നിഖിലും ഒന്നിക്കുന്നു

    Father and son as Kalamandalam Hyder Ali; Ranji Panicker and son Nikhil reunite,www.thekeralatimes.com


    കഥകളി ഗായകന്‍ കലാമണ്ഡലം ഹൈദരാലിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. രഞ്ജി പണിക്കരും മകന്‍ നിഖിലുമാണ് ഹൈദരാലിയായി വേഷമിടുന്നത്. ‘കലാമണ്ഡലം ഹൈദരാലി’ എന്ന് പേരിട്ട ചിത്രം ഒരുക്കുന്നത് ക്യാമറാമാനായ കിരണ്‍ ജി. നാഥ് ആണ്.

    ഹൈദരാലിയുടെ 19 വയസ് മുതല്‍ 30 വയസ് വരെയുള്ള കാലഘട്ടത്തെ നിഖില്‍ അവതരിപ്പിമ്പോള്‍, അതിന് ശേഷമുള്ള കാലഘട്ടമാണ് രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്നത്. ഹൈദരാലിയുടെ കൊച്ചുമകന്‍ റെയ്ഹാന്‍ ഹൈദരാലിയാണ് കുട്ടിക്കാലം അവതരിപ്പിക്കുന്നത്.

    ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ രഞ്ജി പണിക്കര്‍ക്കൊപ്പം നിഖിലും അഭിനയിച്ചിരുന്നു. ‘ രൗദ്രം’ എന്ന ചിത്രത്തിലും നിഖില്‍ അഭിനയിച്ചിട്ടുണ്ട്.