• Breaking News

    ഗവര്‍ണറുടേത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് കാളീശ്വരം രാജ്

    Kaliswaram Raj, the governor's statement is a misleading statement,www.thekeralatimes.com


    ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ച് ധാരണയില്ലെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ കാളീശ്വരം രാജ്. ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയിലില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. ഭരണഘടനാ പദവിയില്‍ ഇരുന്നു കൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

    ‘ന്യൂനപക്ഷമെന്ന വാക്ക് ഭരണഘടനയിലില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്. ഭരണഘടനയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ വളരെയധികം വികലമാണ്. ഇത്തരത്തിലൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം പൊതുജനങ്ങളെ മൊത്തം തെറ്റിദ്ധരിപ്പിക്കുന്ന ഒരു നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.

    ഭരണഘടനാ പദവിയില്‍ ഇരുന്നു കൊണ്ട് ഗവര്‍ണര്‍ ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ കൊടുക്കാന്‍ പാടില്ലാത്തതാണ്,’ അദ്ദേഹം പറഞ്ഞു.

    രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അധികാരമുണ്ടായിരുന്നെങ്കില്‍ ബലം പ്രയോഗിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

    പദവിയ്ക്ക് നിരക്കാത്ത രീതിയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണെന്ന് കോടിയേരി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.