രമ്യ ഹരിദാസ് രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിന്; യുഡിഎഫിന് ഭരണം നഷ്ടമായി
രമ്യ ഹരിദാസ് എം.പി രാജിവച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്. അഞ്ചാം ഡിവിഷനിലെ മെമ്പറായ സി.പി.ഐ.എം അംഗം പി. സുനിതയെ പ്രസിഡന്റായി തിരഞ്ഞടുത്തു. യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇതോടെ ബ്ലോക്ക് ഭരണവും എല്‍ഡിഎഫിന് ലഭിക്കും.
രമ്യ ഹരിദാസ് രാജിവച്ച ഒഴിവിലേക്ക് പുവ്വാട്ടുപറമ്പില്‍ ഡിവിഡഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നസീബ റായ് വിജയിച്ചിരുന്നു. ഇതോടെ ഭരണം യു.ഡി.എഫ് നിലനിര്‍ത്തി. പിന്നീട് പ്രസിഡന്റായ കോണ്‍ഗ്രസിലെ വിജി മുപ്രമ്മല്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം നടക്കാനിരിക്കെ ഒരുമാസം മുമ്പ് രാജിവെക്കുകയായിരുന്നു.
എല്‍.ജെ.ഡി അംഗമായ വൈസ് പ്രസിഡന്റ് ശിവദാസന്‍ നായര്‍ എല്‍.ഡി.എഫിന്റെ ഭാഗമായതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. ഇതോടെ 19 അംഗ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് 10ഉം യു.ഡി.എഫിന് ഒമ്പതും അംഗങ്ങളായിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

