• Breaking News

    'ഒരുതുണ്ട് ഭൂമിപോലും വിട്ടുകൊടുക്കില്ല'; കര്‍ണാടക - മഹാരാഷ്ട്ര ഭൂമി തര്‍ക്കത്തില്‍ യെദിയൂരപ്പ

    'Not even the land will be given away'; Yeddyurappa in Karnataka-Maharashtra land dispute,www.thekeralatimes.com


    ബെംഗളൂരു: കര്‍ണാടകയും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച സംഘര്‍ഷങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ ജനങ്ങളോട് സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി യെദിയൂരപ്പ.

    സംസ്ഥാനത്തെ ജനങ്ങള്‍ ശാന്തരാകണമെന്നും ഒരുതുണ്ട് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞിരിക്കുന്നത്.

    ”മഹാജന്‍ അയോഗന്‍പ്രകാരം മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഏത് ഭാഗം നല്‍കണം എന്ന് വ്യക്തമാണ്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ശരിയല്ല. ഒരു ഇഞ്ച് സ്ഥലം പോലും നല്‍കില്ല. സമാധാനം നിലനിര്‍ത്താന്‍ അതിര്‍ത്തിയിലെ എല്ലാ ജനങ്ങളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.”യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

    കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രതിഷേധം കാരണം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബസ് സര്‍വീസ് റദ്ദാക്കിയിരുന്നു. ഞായറാഴ്ച ശിവസേന പ്രവര്‍ത്തകര്‍ കോലാപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം യെദിയൂരപ്പയുടെ പ്രതിമ കത്തിച്ചിരുന്നു. ബെലഗാവിയിലെ പ്രതിഷേധക്കാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രതിമയും കത്തിച്ചിരുന്നു.

    മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയും ചഗന്‍ ഭുജ്ബാലും ഏകോപന മന്ത്രിമാരായി നിയമിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.

    ഡിസംബര്‍ 7 ന് താക്കറെ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ ദ്രുതഗതിയിലുള്ള വാദം കേള്‍ക്കാന്‍ ശ്രമിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചിരുന്നു.