‘ലൂസിഫറി’ലെ ആ സീന്‍ സ്ത്രീ വിരുദ്ധമാണോ? മറുപടി നല്‍കി പൃഥ്വിരാജ്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫര്‍’ 200 കോടി കളക്ഷന്‍ നേടിയാണ് 2019ല്‍ ചരിത്രം സൃഷ്ടിച്ചത്. ചിത്രത്തില്‍ ഡാന്‍സ് ബാറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഐറ്റം ഡാന്‍സ് ഗാനരംഗം സ്ത്രീവിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ഇങ്ങനെയൊക്കെ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ പ്രശസ്തമായ പല പെയിന്റിംഗുകളും സ്ത്രീവിരുദ്ധമാണെന്ന് പറയേണ്ടിവരുമെന്ന് പൃഥ്വിരാജ് പറഞ്ഞു. സെക്‌സ്, മയക്കുമരുന്ന്, പണം തുടങ്ങിയ ദൃഷ്ടശക്തികള്‍ ഒന്നിക്കുന്ന പോയിന്റായാണ് ഡാന്‍സ് ബാര്‍ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ക്ക് അതിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പൃഥ്വി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയത്. മഞ്ജു വാര്യര്‍, സായ്കുമാര്‍, ടൊവിനോ, ഷാജോണ്‍, ബൈജു, വിവേക് ഒബ്റോയ്, സാനിയ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

