• Breaking News

    ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയില്‍, സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് രാംഗോപാല്‍ അഗര്‍വാല

    India's economy is in a bad state, "says Ramgopal Agarwala,www.thekeralatimes.com


    ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മോശം സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എന്നാല്‍ അത് പ്രതിസന്ധിയല്ലെന്നും നീതി ആയോഗ് വിശിഷ്ടാഗത്വം രാംഗോപാല്‍ അഗര്‍വാല. കൊല്‍ക്കത്തയില്‍ നടന്ന ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനവും ജി.എസ്.ടിയും നല്ല പരിഷ്‌കരണമായിരുന്നു. എന്നാല്‍ തിടുക്കത്തില്‍ നടപ്പാക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    ‘യഥാര്‍ത്ഥത്തില്‍ നോട്ട്മാറ്റിയെടുക്കലാണ് ഉണ്ടായിട്ടുള്ളത്. അല്ലാതെ നോട്ട് നിരോധനമല്ല. കള്ളപ്പണം സമ്പദ് വ്യവസ്ഥയെ മുറിവേല്‍പ്പിക്കുന്നുണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമ്പോള്‍ കൂടുതല്‍ ആലോചനകള്‍ വേണ്ടിയിരുന്നു’, അദ്ദേഹം പറഞ്ഞു.

    ധനനയം ലഘൂകരിക്കുന്നതിലൂടെ സ്വകാര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തേണ്ടതുണ്ട്. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം അഭികാമ്യമാണ്, പക്ഷേ അഭിലഷണീയമായ മധ്യവര്‍ഗത്തിന് വരുമാന അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    എല്ലാവരെയും ഉള്‍ക്കൊള്ളല്‍ നല്ല വളര്‍ച്ച കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ലിംഗസമത്വം ഉറപ്പാക്കുമ്പോള്‍ എല്ലാ ജാതികളേയും സമുദായങ്ങളേയും ഉള്‍പ്പെടുത്തേണ്ടതുണ്ട്. അടുത്ത 15 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.