എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു- വീഡിയോ
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. വണ്ടി നിര്‍ത്തി ആളുകള്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. എറണാകുളം വെണ്ടുരുത്തിപ്പാലത്തിന് സമീപത്താണ് അപകടം. രാവിലെ 9.30നാണ് സംഭവം. തീപിടിച്ച വിവരം അറിഞ്ഞ് സമീപത്തുള്ള നേവിയുടെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഫോഗ് ഉപയോഗിച്ചാണ് തീയണച്ചത്. കമാന്‍ഡര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ കെ. അനി ഉള്‍പ്പെട്ട സംഘമാണ് തീ അണച്ചത്.

