• Breaking News

    മഹാറാലികളുമായി യു.ഡി.എഫ് പ്രക്ഷോഭരംഗത്തേക്ക്; മുസ്ലിം സംഘടനകളെ വിളിച്ചുകൂട്ടി

    UDF agitates with Maharalis Muslim organizations were called,www.thekeralatimes.com


    പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാറാലികളുമായി യു.ഡി.എഫ്. ജനുവരി 13ന് എറണാകുളത്തും 18ന് കോഴിക്കോട്ടും യുഡിഎഫ് മഹാറാലി സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും.

    ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. മുസ്ലീം സംഘനടാ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ മത ന്യൂനപക്ഷങ്ങളുടെ ആശങ്ക മനസ്സിലാക്കാന്‍ കഴിഞ്ഞു.

    യുഡിഎഫിന്റെ പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംഘടനകള്‍ അറിയിച്ചു. ജമാ അത്തെ ഇസ്്‌ലാമി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രമുഖ മുസ്ലീം സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.