• Breaking News

    രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാം; ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയ്ക്ക് നാളെ തുടക്കം

    Rations can be purchased from anywhere in the country; A nation begins a ration card scheme tomorrow,www.thekeralatimes.com


    ന്യൂഡല്‍ഹി: പൊതു വിതരണ സംവിധാനം വഴിയുള്ള റേഷന്‍ വിതരണം രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുക.

    പദ്ധതി പ്രകാരം മലയാളികള്‍ക്ക് ജനുവരി 1 മുതല്‍ കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് കേരളത്തില്‍ നിന്നും റേഷന്‍ വാങ്ങാം. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാന, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് റേഷന്‍ വാങ്ങാം.

    2020 ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ഒറ്റ് സെര്‍വറിലേക്ക് മാറും. അതോടെ രാജ്യത്ത് എവിടെ നിന്നും റേഷന്‍ വാങ്ങാനാകും. പുതിയ പദ്ധതി രാജ്യത്തെ തൊഴിലാളികള്‍ക്കും, ദിവസവേതനകാര്‍ക്കും ഏറെ ഗുണകരമാണ്. ജോലി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുമ്പോള്‍ റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും.