ഇന്ത്യയെ ‘ധര്‍മ്മശാല’യാക്കാന്‍ അനുവദിക്കില്ല; അനധികൃതമായി വരുന്ന മുസ്ലിങ്ങളോട് മനുഷ്യത്വം കാട്ടില്ലെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി
പൗരത്വ നിയമ ഭേദഗതിക്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി ബി.ജെ.പി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ രംഗത്ത്. അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളോട് മനുഷ്യത്വം കാണിക്കില്ലെന്നും ഇന്ത്യ ധര്‍മ്മശാലയാക്കാന്‍ ബി.ജെ.പി അനുവദിക്കില്ലെന്നും ദേവ്ധര്‍ പറഞ്ഞു.
‘മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന മുസ്ലിങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. അവര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുമില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു പീഡിപ്പിക്കപ്പെട്ടവരാണെങ്കില്‍ പോലും അനധികൃതമായി ഇന്ത്യയിലേക്കു വരുന്ന മുസ്ലിങ്ങളോട് മനുഷ്യത്വം കാണിക്കില്ല. ഭൂരിപക്ഷ ജനസംഖ്യയെ നോക്കേണ്ടത് ആ മൂന്നു രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ്. ഈ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ മാത്രമാണു പൗരത്വത്തിനു പരിഗണിക്കുക’ സുനില്‍ ദേവ്ധര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നിതിനിടെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.

