ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നയാൾ മരിച്ചു
വെള്ളനാട്: ബൈക്കപകടത്തെ തുടർന്ന്
ചികിത്സയിലായിരുന്നയാൾ മരിച്ചു. വെള്ളനാട് ചാങ്ങ ഇലഞ്ഞിമൂട് ശ്രീക്കുട്ടി ഭവനിൽ മനോജ്- ഷീബ ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 11-ാം തീയതി രാവിലെ 9-ന് വെള്ളനാട് നിന്നും ബൈക്കിൽ വീട്ടിലേയ്ക്ക് വരുന്ന വഴിയിൽ വെള്ളനാടിന് സമീപം വെള്ളൂർപ്പാറ വച്ച് ബൈക്ക് തെന്നി വീഴുകയായിരുന്നുവെന്ന് ആര്യനാട് പൊലീസ് അറിയിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്ക്കരിക്കും. രണ്ട് സഹോദരിമാരുണ്ട്.

