• Breaking News

    ഇരട്ട ചങ്കോടെ വീണ്ടും പിണറായി; പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സൂട്ട് ഹർജി നൽകി

    Piner back with double cheek; The state government has filed a petition against the amendment of the citizenship law,www.thekeralatimes.com


    ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നീക്കവുമായി പിണറായി സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

    അതേസമയം, കൂട്ടായ്മക്ക് തടസമായി ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്‍റെ മഹത്വം മനസ്സിലാക്കാത്ത ചില ചെറിയ മനസുകൾ ഉണ്ടെന്നും അവരെ പേരെടുത്ത് പറയുന്നില്ലെന്നും പിണറായി വിജയൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പറഞ്ഞു. തലശ്ശേരിയിൽ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് നേതാക്കളും ന്യൂനപക്ഷ മതപണ്ഡിതരും നേതാക്കളും കൂട്ടായ്മയിൽ പങ്കെടുത്തു.

    പൗരത്വ നിയമത്തിനെതിരെ സർക്കാരുമായി ചേർന്നുള്ള പ്രതിപക്ഷത്തിന്‍റെ സംയുക്ത സമരത്തെ മുല്ലപ്പള്ളി എതിർത്തതിന് പിന്നാലെ നിയമസഭാ പാസ്സാക്കിയ പ്രമേയത്തിന്‍റെ സാധുതയും തുടർച്ചയായി ചോദ്യംചെയ്തിരുന്നു. പ്രമേയം പാസ്സാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. നിയമസാധുത ചോദ്യം ചെയ്ത ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് സമാനമായ നിലപാട് കെപിസിസി അധ്യക്ഷനും ഉന്നയിക്കുന്നുവെന്നു മുല്ലപ്പള്ളിയെ വിമർശിക്കുന്നവർ കുറ്റപ്പെടുത്തുന്നു.

    പ്രതിപക്ഷനേതാവ് തന്നെ മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നാണ് എ-ഐ ഗ്രൂപ്പുകളുടെ വിമര്‍ശനം. അതേസമയം പത്രപരസ്യം നല്‍കി മുഖ്യമന്ത്രി സംയുക്തസമരങ്ങളുടെ നേട്ടം കൊണ്ടുപോകുന്നതിലെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയതെന്നായിരുന്നു മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവർ നൽകുന്ന വിശദീകരണമെന്നാണ് റിപ്പോർട്ട്.