• Breaking News

    പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അഖിലേഷ് യാദവ് കൈമാറി

    Akhilesh Yadav handed over Rs 5 lakh to the family of those killed during protests,www.thekeralatimes.com

    ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഫിറോസാബാദില്‍ കൊല്ലപ്പെട്ട ആറ് പേരുടെ കുടുംബങ്ങളെ സന്ദർശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഒരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം കൈമാറിയ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
    നബി ജാന്‍, റാഷിദ്, അര്‍മാന്‍, മുഹമ്മദ് ഹാരൂണ്‍, മക്കീം ഖുറേഷി,
    മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളിലാണ് അഖിലേഷ് യാദവ് സന്ദർശനം നടത്തിയത്.
    കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം താനും തന്‍റെ പാർട്ടിയും നിലകൊള്ളുമെന്നും അഖിലേഷ് യാദവ് ഉറപ്പ് നൽകി.
    സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞ ഞായറാഴ്ച സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷ് യാദവ് വീടുകൾ സന്ദർശിച്ച് തുക കൈമാറിയത്.