• Breaking News

    പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ കേസ്

    A case against a woman who opposed the Citizenship Amendment Act,www.thekeralatimes.com


    കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ അനുകൂല എതിര്‍ത്ത സ്ത്രീയ്ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പോലീസ് കേസ് വനിതാ സ്റ്റേഷന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 477 (അതിക്രമിച്ചു കയറല്‍) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

    ക്ഷേത്രത്തില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. പൗരത്വ നിയമ ഭേദതിയെ ന്യായീകരിച്ച പ്രസംഗം ചോദ്യം ചെയ്ത യുവതിക്ക് നേരെ ഒരു കൂട്ടം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. നിന്നെ കൊല്ലണമെങ്കില്‍ അതിനും മടിക്കില്ല എന്ന് പറഞ്ഞായിരുന്നു അക്രമം.

    ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ രണ്ട് പെണ്‍കുട്ടികളെ കാക്കാന്‍മാര്‍ കൊത്തി കൊണ്ടു പോകാതിരിക്കാനാണെന്നും കൂട്ടത്തിലെ സ്ത്രീ പറയുന്നത് വീഡിയില്‍ കേള്‍ക്കാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.