• Breaking News

    ‘ബലാത്സംഗം ചെയ്ത ആളുമായി വിവാഹം’ എന്ന നിയമം കൊണ്ടുവരാന്‍ നീക്കം

    Move to introduce a marriage law against a rapist,www.thekeralatimes.com


    ബലാത്സംഗം ചെയ്ത ആളുമായി വിവാഹം എന്ന നിയമം കൊണ്ടുവരാന്‍ നീക്കം. തുര്‍ക്കി പാര്‍ലമെന്റാണ് നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാളെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കണമെന്നാണ് പറയുന്നത്. പുരുഷന്മാര്‍ ഇരകളെ വിവാഹം കഴിച്ചാല്‍ ശിക്ഷ ഒഴിവാക്കുമത്രേ.

    ജനുവരി അവസാനത്തോടെ തുര്‍ക്കി പാര്‍ലമെന്റില്‍ മാരിയുവര്‍റേപ്പിസ്റ്റ് എന്ന ബില്‍ അവതാരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ രാജ്യത്തെ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ബാലവിവാഹവും ബലാത്സംഗവും നിയമാനുസൃതമാക്കുക മാത്രമല്ല, കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ലൈംഗിക ചൂഷണത്തിനും വഴിയൊരുക്കുന്നതാണ് ഈ ബില്‍ എന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

    പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്ഡിപി) സര്‍ക്കാരിനോട് ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയവും ആഗോളവുമായ പ്രതിഷേധത്തെ തുടര്‍ന്ന് സമാനമായ ഒരു ബില്‍ 2016 ല്‍ തുര്‍ക്കിയില്‍ നിയമമാവുന്നതില്‍ പരാജയപ്പെട്ടിരുന്നു. ‘ബലപ്രയോഗമോ ഭീഷണിയോ’ ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ മാത്രമേ ഈ നിയമം വഴി പരിരക്ഷ ലഭിക്കുമായിരുന്നുള്ളൂ.