ആര്‍ക്കും ആശങ്ക വേണ്ട; ആര്‍.എസ്.എസ് അജണ്ട കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ സാക്ഷി നിര്‍ത്തിയാണ് ഭരണത്തിലേറിയത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന എന്‍.പി.ആര്‍ പ്രവര്‍ത്തനം കേരളത്തില്‍ നടത്തില്ലെന്നും ആര്‍ക്കും ആശങ്കവേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനും സുപ്രീംകോടതിയെ സമീപിക്കുകയും ചെയതതിന് പിന്നാലെ സെന്‍സസിലും എന്‍പിആറിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് കമ്മീഷണറെ അറിയിക്കും. വ്യക്തിയുടെ ജനനതിയ്യതി, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നീ ചോദ്യങ്ങള്‍ ഒഴിവാക്കിയാകും സെന്‍സസുമായുള്ള സഹകരിക്കല്‍. ഈ രണ്ട് ചോദ്യങ്ങളും അനാവശ്യമാണെന്നനും പൗരത്വ രജിസ്റ്ററിലേക്ക് നയിക്കാനിടയുണ്ടെന്നും കണക്കാക്കിയാണ് തീരുമാനം.

