കോണ്‍ഗ്രസ് മാറ്റി ‘മുസ്ലിം ലീഗ് കോണ്‍ഗ്രസ്’ എന്നാക്കണം; ബി.ജെ.പി വക്താവ്
പൗരത്വ നിയമ ഭേഗദതിക്കെതിരെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നിലപാടില്‍ അമര്‍ഷം അടക്കാനാവാതെ ബി.ജെ.പി. പ്രതിപക്ഷ നേതാക്കള്‍ പ്രീണന രാഷ്ട്രീയത്തിനായി ഹിന്ദുക്കളെ ചൂഷണം ചെയ്യുന്നുവെന്നും കോണ്‍ഗ്രസിനെ ‘മുസ്ലിം ലീഗ് കോണ്‍ഗ്രസ്’ എന്ന് വിളിക്കണമെന്നും
ബിജെപി വക്താവ് സാംബിത് പത്ര അഭിപ്രായപ്പെട്ടു.
ബിജെപിയെ തടയാന്‍ മുസ്ലിംകള്‍ ആഗ്രഹിക്കുന്നതിനാലാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് ചവാന്‍ പൊതുയോഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ബിജെപി വക്താവ് പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ കോണ്‍ഗ്രസും എന്‍സിപിയും ഹിന്ദുക്കളെ ചൂഷണം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറും വിഷയത്തില്‍ മാപ്പു പറയണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

