• Breaking News

    പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം

    CPM seeks action against policeman,www.thekeralatimes.com


    കോഴിക്കോട്: പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് ചോദിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. എലത്തൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെയാണ് പരാതിയുമായി സിപിഎം രംഗത്തെത്തിയത്. ഇന്നലെ വൈകീട്ട് കോഴിക്കോട് ബീച്ചിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഭരണഘടനാ സംരക്ഷണ റാലി മുന്നോടിയായി പ്രചാരണം നടത്തിയരുന്ന വാഹനം പൊലീസ് തടഞ്ഞുവച്ചെന്നും മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം സംസാരിച്ചെന്നുമാണ് പരാതി.

    പൗരത്വ നിയമം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആരെന്ന് പൊലീസുകാരന്‍ ചോദിച്ചെന്നാണ് സിപിഎം പരാതി നല്‍കിയിട്ടുള്ളത്. പോലീസുകാരന്‍ ആരെന്ന് കണ്ടെത്തി ശക്തമായി നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയുന്നതല്ല. ശക്തമായ നടപടി ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികള്‍ സിപിഎം മുന്‍കയ്യെടുത്ത് സംഘടപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.