• Breaking News

    വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം : യുവാവ് പിടിയില്‍

    Diamond worth crores in stomach: Youth held,www.thekeralatimes.com


    ഷാര്‍ജ: വയറിനുള്ളില്‍ കോടികള്‍ വിലമതിയ്ക്കുന്ന വജ്രം. യുവാവ് ഷാര്‍ജ വിമാനത്താവളത്തില്‍ പിടിയിലായി. ആഫിക്കന്‍ യാത്രക്കാരനാണ് പിടിയിലായത്. ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി, ഷാര്‍ജ പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് വകുപ്പ്, ജനറല്‍ അതോറിറ്റി ഫോര്‍ സെക്യൂരിറ്റി പോര്‍ട്ട്‌സ്, ബോര്‍ഡേഴ്‌സ് ആന്‍ഡ് ഫ്രീ സോണ്‍സ് എന്നീ വിഭാഗങ്ങളുടെ സംയുക്ത സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവമുണ്ടായതെന്ന് ഷാര്‍ജ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

    ആഫ്രിക്കന്‍ സ്വദേശിയായ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറിനുള്ളില്‍ വജ്രം കണ്ടെത്തുകയായിരുന്നു. വജ്രം യുഎഇയിലേക്ക് കടത്താന്‍ ശ്രമിക്കവെ ഷാര്‍ജ കസ്റ്റംസ് വിഭാഗവും ഫെഡറല്‍ കസ്റ്റംസ് അധികൃതരും ഇയാളെ പിന്തുടരുകയും ഷാര്‍ജ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്തു. ഷാര്‍ജ കസ്റ്റംസിന്റെ കൈവശമുള്ള സ്‌കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ കണ്ടെത്തിയത്. 90,000 യുഎസ് ഡോളര്‍ വിലവരുന്ന 297 ഗ്രാം വജ്രമായിരുന്നു ഇത്.