• Breaking News

    ഡിജിറ്റല്‍ വോട്ടര്‍ സ്ലിപ്പ്-ഡിജിറ്റല്‍ യുഗത്തില്‍ തിരഞ്ഞെടുപ്പും ഡിജിറ്റലാക്കാനൊരുങ്ങുന്നു

    Digital voter slip-elections are also going to be digitized in the digital age,www.thekeralatimes.com


    ന്യൂഡല്‍ഹി: ക്യു ആര്‍ കോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റള്‍ വോട്ടര്‍സ്ലിപ്പ് ഇത്തവണത്തെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.രാജ്യത്ത് ഇതാദ്യമായാണ് ക്യുആര്‍ കോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത്.

    അദ്യം പരീക്ഷണാടിസ്ഥാനത്തില്‍ 11 മണ്ഡലങ്ങളിലാണ് നടപ്പിലാക്കുന്നത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഫെബ്രുവരി എട്ടിനാണ് നടക്കുക. വോട്ടര്‍മാരെ എളുപ്പത്തിലും വേഗത്തിലും തിരിച്ചറിയാന്‍ ക്യൂആര്‍ കോഡുകള്‍ സഹായിക്കും.കൂടാതെ കൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാരുടെ എണ്ണവും ബൂത്ത് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

    സ്മാര്‍ട്ട് ഫോണ്‍ കൈവശമുളള ഒരാള്‍ക്ക് തന്റെ മൊബൈല്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. വോട്ടേഴ്സ് ഹെല്‍പ് ലൈന്‍ ആപ്പില്‍ നിന്ന് ക്യുആര്‍ കോഡ് ഡൗണ്‍ലോഡ് ചെയ്ത് വോട്ടര്‍ക്ക് വോട്ടര്‍ സ്ലിപ്പിനു പകരം ഉപയോഗിക്കാം. ഈ ക്യുആര്‍ കോഡ് പോളിങ് സ്റ്റേഷനില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥനെ കാണിക്കുക. കോഡ് സ്‌കാന്‍ ചെയ്ത് ഫോണ്‍ ഒരു ലോക്കറില്‍ വെക്കണം. അതിനു ശേഷം വോട്ട് ചെയ്യാം.

    ഓരോ പ്രദേശത്തെയും വോട്ടര്‍ പട്ടികയിലുള്ള കൃത്യമായ അപ്‌ഡേഷന്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. മാത്രവുമല്ല വോട്ടര്‍ സ്ലിപ്പ് കൊണ്ട് വരാന്‍ മറന്നാല്‍ വോട്ടര്‍മാരുടെ ഹെല്‍പ്പലൈന്‍ ആപ്ലിക്കേഷന്‍ വഴി ക്യൂആര്‍ കോഡ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും.പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയിച്ചാല്‍ ഡല്‍ഹിയിലും പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം.