നിയമ മന്ത്രാലയം തന്നെ ‘നിയമം’ തെറ്റിച്ചു; മുത്തലാഖ് ബില്ല് പാര്‍ലമെന്റിലെത്തിയത് നിയമ വിരുദ്ധമായെന്ന് വിവാരാവകാശ രേഖ
മോദിസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ല് പാര്‍ലമെന്റിലെത്തിയത് നിയമ വിരുദ്ധമായെന്ന് വിവരാവകാശ രേഖ. മുത്തലാഖ് നിയമം ബില്ലിനെ കുറിച്ച് നിയമ മന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചിക്കാതെയാണ് പാര്‍ലമെന്റിലെത്തിച്ചതെന്നും ഇത് നിയമ വിരുദ്ധമാണെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ലമെന്റില്‍ ഒരു ബില്ല് പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് ഏത് ബില്ലും ആദ്യം ബന്ധപ്പെട്ട മന്ത്രാലയത്തിലേക്കോ വകുപ്പിലേക്കോ അയയ്ക്കണമെന്നും അവരുടെ അഭിപ്രായങ്ങള്‍ കാബിനറ്റ് കുറിപ്പില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്നാല്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ട്രിപ്പിള്‍ ത്വലാഖ് ബില്ലില്‍ ആഭ്യന്തര മന്ത്രാലയം, ന്യൂനപക്ഷകാര്യ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം എന്നിവരുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. അത് ചെയ്തിട്ടില്ലെങ്കില്‍, അത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ശരിയായ പ്രക്രിയയല്ലെന്നെന്നും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ആചാര്യ പറഞ്ഞു.
മുത്തലാഖ് ബില്ല് നിയമമായതോടെയാണ് മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് രാജ്യത്ത് മൂന്നു വര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറിയത്. പ്രതിപക്ഷങ്ങളുടെ എതിര്‍പ്പുകളെ വകവെച്ചുകൊണ്ടാണ് ലോക്‌സഭയിലിലും രാജ്യസഭയിലും ബില്ല് പാസായത്.



