യോഗിക്കെതിരെ മോശം പദങ്ങളുപയോഗിച്ചതായി ആരോപണം; അലിഗഢ് സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ കേസ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്കെതിരെ മോശം പദങ്ങളുപയോഗിച്ച് മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് അലിഗഢ് മുസ്ലിം സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
24ഓളം വിദ്യാർഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലിഗഢിൽ നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതൽ 30 വിദ്യാർഥികൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന് അലിഗഢ് സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

