ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റായി പരിസ്ഥിതി പ്രവർത്തക തിരഞ്ഞെടുക്കപ്പെട്ടു
ഗ്രീസ് അതിന്റെ ആദ്യ വനിതാ പ്രസിഡന്റിനെ തിരഞ്ഞെടുത്തു. ടോപ്പ് ജഡ്ജി കാറ്റെറിന സകെല്ലറോപൗല (64) വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 300 പാർലമെന്റ് അംഗങ്ങളിൽ നിന്നും 261 വോട്ടുകൾ കാറ്റെറിന സകെല്ലറോപൗലയ്ക്ക് ലഭിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
2018 ൽ ഗ്രീസിന്റെ ഉന്നത അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായ സകെല്ലറോപൗല ഒരു പരിസ്ഥിതി നിയമ സൊസൈറ്റിയുടെ അദ്ധ്യക്ഷയാണ്, അഭയാർഥി അവകാശങ്ങൾക്കായി വാദിക്കുന്നയാൾ എന്ന നിലയിലും ഇവർ പ്രശസ്തയാണ്.
സക്കെല്ലറോപൗലയുടെ എതിർകക്ഷികളെ ഒന്നിപ്പിക്കാനുള്ള കഴിവ് 2010 മുതൽ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഒരു വഴിത്തിരിവായി ആണ് കാണുന്നത്.
“സത്യത്തിൽ നിന്ന് ഒളിച്ചോടിയിട്ടു കാര്യമില്ല, ഗ്രീക്ക് സമൂഹം ഇപ്പോഴും സ്ത്രീകളോടു വിവേചനം കാണിക്കുന്നുണ്ട്, ഇത് ഇപ്പോൾ മാറുന്നു മുകൾ തട്ടിൽ നിന്ന് തന്നെ” ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് ജനുവരി ആദ്യം സകെല്ലറോപൗലയ്ക്ക് വോട്ട് ചെയ്തുകൊണ്ട് പറഞ്ഞു.
ഭരണകക്ഷിയായ കൺസർവേട്ടീവ് ന്യൂ ഡെമോക്രസി പാർട്ടി സകെല്ലറോപൗലയെ തിരഞ്ഞെടുത്തു, പ്രധാന പ്രതിപക്ഷ പാർട്ടിയായ സിരിസയിൽ നിന്നും സെന്റർ ലെഫ്റ്റ മൂവ്മെന്റ് ഫോർ ചേഞ്ചിൽ നിന്നും അവർക്ക് പിന്തുണ ലഭിച്ചു.
പ്രോകോപ്പിസ് പാവ്‌ലോപൗലോസിന്റെ അഞ്ചുവർഷ കാലാവധി മാർച്ചിൽ അവസാനിക്കുമ്പോൾ സകെല്ലറോപൗല അധികാരം ഏറ്റെടുക്കും.
I wish to congratulate Katerina Sakellaropoulou on her election as new president of #Greece— Charles Michel (@eucopresident) January 22, 2020
A great signal to elect the Republic’s first female head of state.
I strongly believe that Greece will continue to contribute to the future development of the European Union. pic.twitter.com/HWtZm53zUj

