ജി.എസ്.ടി കുടിശ്ശിക നൽകുന്നതിൽ വീഴ്ച തുടരുന്നു; കേന്ദ്രത്തിനെതിരെ കേസ് കൊടുക്കുമെന്ന് തോമസ് ഐസക്
ജിഎസ്ടി കുടിശ്ശിക തീര്‍ത്ത് നൽകാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കുടിശ്ശിക നൽകുന്നതിൽ വീഴ്ച തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനാണ് തീരുമാനമെന്ന് തോമസ് ഐസക് പറഞ്ഞു. കേരളം മാത്രമല്ല സമാനമായ പ്രശ്നം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്നാണ് നിയമ നടപടി ആലോചിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു.
ജിഎസ്ടി കുടിശ്ശിക ഇനത്തില്‍ 1600 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന സാമ്പത്തിക ഞെരുക്കത്തിന് പ്രധാന കാരണം കുടിശ്ശിക കിട്ടാത്തതാണ്. അതുകൊണ്ടാണ് നിയമനടപടിയെ കുറിച്ച് ആലോചിക്കുന്നതെന്നാണ് ധനമന്ത്രി പറയുന്നത്.