• Breaking News

    തന്നെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണ്ണർ

    The governor welcomes the resolution calling for his recall,www.thekeralatimes.com

    തന്നെ തിരിച്ചു വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. തനിക്കെതിരെ പരാതിയുള്ളവർക്ക് രാഷ്ട്രപതിയെ സമീപിക്കാമെന്ന് വാർത്ത ലേഖകരോട് അദ്ദേഹം പ്രതികരിച്ചു.

    ഭരണഘടന അടിസ്ഥാനപ്പെടുത്തിയാണ്താൻ പ്രവർത്തിക്കുന്നത്. അതനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവൻ ഗവർണറാണ്. സർക്കാരിനെ ഉപദേശിക്കുന്നതും താക്കീത് ചെയ്യുന്നതും ഭരണഘടന അനുസരിച്ചാണ്. സർക്കാരും ഗവർണറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടിയ സാഹചര്യത്തിലാണ് ഗവർണറുടെ ഈ പ്രതികരണം. ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഈ നീക്കത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും പ്രതികരിച്ചു . കേരള ചരിത്രത്തിൽ ആദ്യമായാണ് ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.