• Breaking News

    മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലെത്തും

    Iranian Foreign Minister will arrive in India today for a three-day visit,www.thekeralatimes.com


    മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ. മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ഇന്തയിലെത്തും. ഡല്‍ഹിയില്‍ വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗില്‍ ജവാദ് സരീഫ് ബുധനാഴ്ച സംസാരിക്കും.

    ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് ശേഷം മദ്ധ്യേഷ്യയില്‍ സംഘര്‍ഷസാധ്യത നിലനില്ക്കുമ്പോഴാണ് ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ മൂന്നരയ്ക്ക് ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്ന ജവാദ് സരീഫ് വൈകിട്ട് അനൗപചാരിക സംഭാഷണത്തിനായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തും.

    വ്യാഴാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി ചര്‍ച്ച നടത്തിയ ശേഷം ഇറാന്‍ വിദേശകാര്യമന്ത്രി മുംബൈയിലേക്ക് പോകും. സംഘര്‍ഷം ഒഴിവാക്കണമെന്നും മദ്ധ്യേഷയിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.