• Breaking News

    നിര്‍ഭയ കേസ്: പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

    Nirbhaya case: Corrections petitions filed by accused,www.thekeralatimes.com


    നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത

    ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹരജികള്‍. മുഖ്യപ്രതികളില്‍ രണ്ട് പേരായ വിനയ് ശര്‍മയും മുകേഷുമാണ് ഹര്‍ജികളുമായി കോടതിയെ സമീപിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലിനാണ് കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നത്. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.

    ദയാഹര്‍ജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹര്‍ജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍ണ്ടണ്‍ ഫാലി നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിലെ മറ്റുള്ളവര്‍.