372.8 കിലോ സ്‌ഫോടക വസ്തുക്കള്‍ 26660 ദ്വാരങ്ങളിലായി നിറച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കോറല്‍ കോവ് തകര്‍ത്തത്
കൊച്ചി: തീരപരിപാലന ചട്ടം ലംഘിച്ച മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് നിലംപൊത്തി. ഒന്‍പത് സെക്കന്‍ഡ് കൊണ്ടാണ് വമ്പന്‍ കെട്ടിടം തകര്‍ന്നടിഞ്ഞത്. മൂന്നാം സൈറണ് ശേഷം 11.03നാണ് ജെയിന്‍ കോറല്‍കോവ് തകര്‍ത്തത്. 372.8 കിലോ സ്‌ഫോടക വസ്തുക്കള്‍ 26660 ദ്വാരങ്ങളിലായി നിറച്ച് നിയന്ത്രിത സ്‌ഫോടനം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോളിഫെയ്ത്ത് എച്ച്ടുഒ പൊളിച്ച രീതിയില്‍ തന്നെയാണ് ഈ ഫ്‌ളാറ്റും പൊളിച്ചത്.
പൊളിച്ചുനീക്കിയ ഫ്‌ളാറ്റുകളില്‍ ഏറ്റവും വലുതാണ് കോറല്‍ കോവ്. 17 നിലകളിലായി 125 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. എഡിഫസ് കമ്പനിക്കാണ് ഫ്‌ളാറ്റ് പൊളിക്കല്‍ ചുമതല നല്‍കിയിരിക്കുന്നത്.
അതേസമയം, ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. 40 അപ്പാര്‍ട്ട്‌മെന്റുകളുള്ള ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് പൊളിക്കാന്‍ 14.8 കിലോ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചിരിക്കുന്നത്.