മരടിലെ ജെയിൻ കോറൽ കോവ് നിലം പൊത്തി; ദൃശ്യങ്ങൾ
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ജെയിൻ കോറൽ കോവ് നിലം പൊത്തി. ഇന്ന് 11.03നാണ് ഫ്‌ളാറ്റ് നിലം പതിച്ചത്. വെറും 9 സെക്കൻഡ് മാത്രമാണ് ജെയിൻ കോറൽ കോവ് നിലം പൊത്താനെടുത്ത സമയം.
10.30ന് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുമ്പുള്ള ആദ്യ സൈറൺ മുഴങ്ങിയിരുന്നു. പിന്നീട് 10.59ന് രണ്ടാം സൈറണും മുഴങ്ങി. മൂന്നാം സൈറൺ മുഴങ്ങിയുടൻ ഫ്‌ളാറ്റ് നിലം പൊത്തി. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയാണ് ഇന്നും സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെ ഗോൾഡൻ കായലോരവും പൊളിക്കും.