പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പതിഷേധിക്കുന്ന പ്രധാനമന്ത്രിയുടെ ഭാര്യ; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെൻ സമരം നടത്തുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ന്യൂഡൽഹിയിലെ ഷഹീന്‍ ബാഗില്‍ യശോദാ ബെന്‍ കുറേ സ്ത്രീകള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ 500 രൂപ നല്‍കി പൗരത്വ ഭേദഗതി ബില്ലിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഉള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ യശോദാ ബെന്നിനെ ഷഹീന്‍ ബാഗില്‍ എത്തിച്ചെന്ന് താഴെ കമന്റും ഉണ്ടായിരുന്നു.
അതേസമയം പ്രചരിക്കുന്ന ചിത്രം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടേതല്ലെന്നും 2016 ല്‍ മുംബൈയിലെ മഷായിലെ ചേരികള്‍ പൊളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ജിഒ അംഗങ്ങള്‍ക്കൊപ്പം അവർ ഒരു ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നതിന്റേതാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്.

