നമ്പര്‍ വണ്‍ തന്നെ; കേരള ബാങ്ക് ലോഗോ പുറത്തിറക്കി
കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
1600 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകും. ആദ്യഘട്ടത്തില്‍ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോഗോയിലുള്ള 14 ഡോട്ടുകള്‍ 14 ജില്ലകളെയാണ് സൂചിപ്പിക്കുന്നതെന്നും കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും തോമസ് ഐസക് പറഞ്ഞു. നമ്പര്‍ വണ്‍ ആകാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് ലോഗോയില്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.The logo of Kerala Bank released by CM Pinarayi Vijayan. The 14 dots represent the district co-op banks that have amalgamated with State co-op Bank to form the Kerala Bank. It is going to be the No. ONE bank of Kerala. It also reflects the aspirations of the people to be No. ONE pic.twitter.com/KLZyupbMmD— Thomas Isaac (@drthomasisaac) January 20, 2020
കേരളമാകെ കേരള ബാങ്കിലേക്ക് എന്ന കുറിപ്പോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേരള ബാങ്ക് ലോഗോ ഷെയര്‍ ചെയ്തത്.

