• Breaking News

    കൂടത്തായ് ആസ്പദമാക്കി സിനിമയും സീരിയലും; ആന്റണി പെരുമ്പാവൂരും ഫ്ളവേഴ്സ് ടിവി അധികൃതരും ഇന്ന് കോടതിയില്‍ ഹാജരാകും

    Film and serial based on Kuttai; Anthony Perumbavoor and Flowers TV officials will appear in court today,www.thekeralatimes.com


    കൂടത്തായ് കേസ് ആധാരമാക്കി സിനിമകളും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെയുള്ള ഹര്‍ജി താമരശേരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഡിനി ഡാനിയേല്‍, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മരിച്ച റോയ് തോമസിന്റെ മക്കളും സഹോദരി രഞ്ചിയും നല്‍കിയ പരാതിയില്‍ ഹാജരാകണമെന്നറിയിച്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

    നിര്‍മാതാക്കളുടെ പ്രതികരണം കോടതി ആരായും. ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിര്‍മ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. താമരശേരി മുന്‍സിഫ് കോടതിയാണ് നിര്‍മാതാക്കളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

    കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.