• Breaking News

    ഈ പ്രശ്‌നം ആളുകളിലേക്ക് എത്തിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്: ‘അൽ മല്ലു’വിനെ കുറിച്ച് നമിത പ്രമോദ്

    I'm interested in bringing this issue to people: Why Al Malluo is Namitha Pramod,www.thekeralatimes.com


    നമിത പ്രമോദ് നായികയായെത്തുന്ന പുതിയ ചിത്രം ‘അല്‍ മല്ലു’ ജനുവരി 17ന് റിലീസിനെത്തുകയാണ്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രമായാണ് നമിത വേഷമിടുന്നത്. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് നമിത വ്യക്തമാക്കുന്നത്.

    നയന എന്ന കഥാപാത്രമായാണ് നമിത ചിത്രത്തില്‍ എത്തുന്നത്. ”നയന എന്ന സാധാരണ കുടുംബത്തിലെ പെണ്‍കുട്ടി കഷ്ടപ്പെട്ട് പഠിച്ച് പുറത്ത് ഐടി ഫീല്‍ഡില്‍ ജോലി ചെയ്യുമ്പോള്‍ അവളുടെ ജീവിതത്തില്‍ വരുന്ന പ്രശനങ്ങളും കഷ്ടപ്പാടുകളും അതിനെ അതിജീവിക്കുന്നതുമാണ് അല്‍ മല്ലു. സമൂഹത്തില്‍ ഒരുപാട് പെണ്‍കുട്ടികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് ചിത്രം പറയുന്നത്. ഈ പ്രശ്‌നം ആളുകളില്‍ എത്തിക്കാന്‍ എനിക്ക് താല്‍പര്യമുണ്ട്” എന്ന് നമിത ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

    മിയ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ധിക്ക്, മിഥുന്‍ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്.സംഗീതം രഞ്ജിന്‍ രാജും ഛായാഗ്രഹണം വിവേക് മേനോനും നിര്‍വഹിക്കുന്നു.