• Breaking News

    ശബരിമല മകരവിളക്ക് ഉത്സവം; തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടു

    Sabarimala Makar Vilakku Festival;  The procession proceeded from the Pandalam Palace,www.thekeralatimes.com

    മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടു. മൂന്ന് ദിവസം തിരുവാഭരണ പാതയിലൂടെ കടന്നു പോകുന്ന ഘോഷയാത്ര 15ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും.

    ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും ഗുരുസ്വാമി കളത്തിനാൽ ഗംഗാധര പിള്ളയുടെ നേതൃത്വത്തിൽ 25 അംഗ സംഘം തിരുവാഭരണ പേടകം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു.

    പന്തളം കൊട്ടാര പ്രതിനിധി പ്രദീപ് കുമാർ വർമ്മ ഘോഷയാത്രയെ അനുഗമിക്കും. 51 അംഗ സായുധസേന ഘോഷയാത്രയ്ക്കു സുരക്ഷയൊരുക്കും. വിവിധ ക്ഷേത്രങ്ങളിലെ
    സ്വീകരണങ്ങൾക്ക് ശേഷം 15ന് വൈകിട്ട്  5.30 ന് ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം അധികൃതർ സ്വീകരിക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരജ്യോതി ദർശനവും നടക്കും.