• Breaking News

    മരടിലെ എച്ച് ടു ഒ ഫ്ലാറ്റ് നിലംപൊത്തി;സ്‌ഫോടനം 15 മിനിറ്റു വൈകി, മറ്റു കെട്ടിടങ്ങള്‍ക്ക് കേടുപാടില്ല; സ്ഥിതി നിയന്ത്രണ വിധേയം

    The H2O flat of the tree fell,www.thekeralatimes.com


    മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ എച്ച് ടു ഒ ഫ്‌നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 11.17ന് ആയിരുന്നു സ്‌ഫോടനം. സമീപത്തെ കെട്ടിടങ്ങള്‍ക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള കുണ്ടന്നൂര്‍-തേവര പാലത്തിലേക്ക് ചെറിയ തോതില്‍ അവശിഷ്ടങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ പൊടി പടലം നിയന്ത്രിക്കുന്നതിന് ഫയര്‍ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്.

    മൂന്നു സൈറണുകളും മുഴങ്ങ സെക്കന്റുകള്‍ക്കകം തന്നെ സ്‌ഫോടനം നടന്നു. നിശ്ചിത സമയത്തിനും 15 മിനിറ്റ് വൈകിയാണ് സ്‌ഫോടനം നടന്നത്. ഇന്ന് പൊളിക്കുന്ന രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സെറിന്‍ തകര്‍ക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും.

    രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.