ആൽഫ ഫ്ലാറ്റും നിലംപൊത്തി; അവശിഷ്ട്ടങ്ങൾ കായലിൽ പതിച്ചു
മരടിലെ ആൽഫാ സെറീൻ ഫ്ലാറ്റും നിലംപൊത്തി. ആൽഫാ സെറീൻ ഫ്ലാറ്റ് നിലംപൊത്തിയത് 11.44ന്. ആൽഫയുടെ രണ്ട് ബ്ലോക്കുകളും നിലംപൊത്തിയത് സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങിയത്.
അതേസമയം ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് കെട്ടിടം കൃത്യം 11.16 ന് മണ്ണോട് ചേർന്നത്.16 മിനുട്ട് വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്. 10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്‌ഫോടനം വൈകി. നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്. ഇത് സാങ്കേതിക തകരാറായി കണക്കാക്കേണ്ടതില്ലെന്നാണ് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരം.
പൊടിപടലങ്ങൾ കൂടുതൽ ദൂരത്തേയ്ക്ക് പൊകാതിരിക്കാൻ വേണ്ട വെള്ളം പമ്പ് ചെയ്യുകയാണ്.കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലായതിനാൽ പൊടിപടലങ്ങൾ കൂടുതൽ ആ ദിശയിലേയ്ക്കാണ്. ആദ്യ യൂണിറ്റ് ഫയർ ഫോഴ്സാണ് ഉള്ളിലേയ്ക്ക് പോയിട്ടുള്ളത്. ഇനി രണ്ട് യൂണിറ്റ് കൂടി വരാനുണ്ട്. പാലത്തിലേയ്ക്ക് ചെറിയ തോതിൽ അവശിഷ്ടങ്ങൾ വീണു എന്നതല്ലാതെ നാശനഷ്ടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.
ഒന്‍പതുമണിയോടെ തന്നെ പരിസരത്തെ മുഴവന്‍ ജനങ്ങളേയും മാറ്റിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് നിന്നുപോലും നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നേരിട്ട് കാണുന്നതിനായി നിരവധി പേര്‍ പ്രദേശത്ത് തമ്പടിച്ചിരുന്നു. നേവിസംഘം ഹെലിക്കോപ്റ്ററില്‍ അടക്കം നിരീക്ഷണം നടത്തി. തേവര—കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി.

