യുഎസില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടന്‍: ജനുവരി 11 ന് കാണാതായ യുഎസില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ത്ഥിനിയെ ക്യാംപസിനകത്തെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശിനിയായ ആന്‍ റോസ് ജെറി(21) എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ക്യാംപസിലെ തടാകത്തില്‍ കണ്ടെത്തിയ മൃതശരീരം ആന്‍ റോസിന്റൊതാണെന്ന് സര്‍വകലാശാല പ്രസിഡന്റ് റവ. ജോണ്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. യുഎസിലെ ഇന്‍ഡ്യാനയിലെ നോട്ടര്‍ഡാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍ റോസ്. വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ അറിയിച്ചു. നാഷനല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള ആന്‍ റോസ് ഓടക്കുഴല്‍ വിദഗ്ധയാണ്. എറണാകുളം സ്വദേശികളാണ് മാതാപിതാക്കള്‍.