അനധികൃത ബംഗാളി കുടിയേറ്റക്കാരെന്ന് ബി.ജെ.പി എം.എല്‍.എ; ബംഗളൂരുവില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുടിലുകള്‍ തകര്‍ത്തു
അനധികൃത ബംഗാളി കുടിയേറ്റക്കാര്‍ സ്ഥിരതാമസക്കാരാക്കിയെന്ന ബി.ജെ.പി എം.എല്‍.എ ട്വീറ്റിന് പിന്നാലെ കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവില്‍ നൂറിലധികം കുടിലുകള്‍ അധികൃതര്‍ പൊളിച്ചുമാറ്റി. സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തിയ നൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ കുടിലുകളാണ് ഞായറാഴ്ച രാവിലെ പൊളിച്ചത്.
കരിയമ്മന അഗ്രഹാരത്തില്‍ സ്ഥിതിചെയ്യുന്ന അനധികൃത ഷെഡുകളില്‍ ആളുകള്‍ അഭയം തേടിയിരിക്കുന്നെന്ന് ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലി ജനുവരി 12ന് ട്വീറ്റ് ചെയ്തു. ഇതോടെ ഷെഡുകള്‍ പൊളിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് സ്ഥലത്തേക്കുള്ള വൈദ്യുതിയും ജലവിതരണവും നിര്‍ത്തിവച്ചെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.Few people have taken shelter under illegally constructed sheds located in Kariyammana Agrahara of Bellanduru which is within the jurisdiction of our Mahadevapura Assembly constituency. 1/3 pic.twitter.com/WjvmWlSE55— Aravind Limbavali (@ArvindLBJP) January 12, 2020
സെക്യൂരിറ്റി ജീവനക്കാര്‍, വീട്ടു ജോലിക്കാര്‍, നിര്‍മാണത്തൊഴിലാളികള്‍ എന്നീ നിലകളില്‍ ഇവര്‍ നഗരത്തില്‍ ജോലി ചെയ്തു വരുന്നവരുന്ന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കാണ് വീട് നഷ്ടമായത്.Several sheds in Kariyammana Agrahara near Marathahalli demolished, migrants from Assam, Tripura, some from North Karnataka allegedly asked to vacate.— Revathi Rajeevan (@RevathiRajeevan) January 19, 2020
Police had issued notice to the owners of the land on Jan 11 saying there were illegal Bangladeshi immigrants in pic.twitter.com/bpvPaxOcsU

