• Breaking News

    ഇറാന്‍ മിസൈലാക്രമണം: തങ്ങളുടെ 34 സൈനികര്‍ക്ക് തലച്ചോറിന് പരിക്കേറ്റതായി യു.എസ്

    Iran missile strike: US forces say 34 of its soldiers were brain-injured,www.thekeralatimes.com


    ജനുവരി 8ന് ഇറാഖിലെ വ്യോമതാവളത്തിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തങ്ങളുടെ 34 സൈനികരുടെ തലച്ചോറിന് പരിക്കേറ്റതായി യു.എസ്. ഇതില്‍ പകുതി പേര്‍ പരിക്കില്‍ നിന്ന് രക്ഷപ്പെട്ടിടുണ്ടെന്നും യു.എസിന്റെ പ്രതിരോധസേനയുടെ ഹെഡ്‌കോട്ടേഴ്‌സായ പെന്റഗണ്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് കാര്യമായി നഷ്ടം വരുത്തിയിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളുന്നതാണ് പെന്റഗണിന്റെ വെളിപ്പെടുത്തല്‍.

    പരിക്കേറ്റവരില്‍ 17 പേര്‍ ജര്‍മനിയില്‍ ചികിത്സലായിരുന്നു. ഇതില്‍ എട്ട് പേര്‍ അമേരിക്കയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഒമ്പത് പേര്‍ ജര്‍മനിയില്‍ തന്നെ തുടരുകയാണ്. ഈ മാസം എട്ടിനാണ് ഇറാഖിലെ ഐന്‍-അല്‍ അസദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയത്. ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണം.