• Breaking News

    അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി

    Health Minister urges doctors to stop vaguely prescribing prescriptions,www.thekeralatimes.com


    ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്ന് കുറിപ്പടികള്‍ എഴുതുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ചില ഡോക്ടര്‍മാര്‍ അവ്യക്തമായി മരുന്നുകുറിപ്പടികള്‍ എഴുതുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി .

    ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ പല സര്‍ക്കാര്‍ ആശുപത്രിയിലും മരുന്ന് കുറിപ്പടികള്‍ ഡിജിറ്റല്‍ ആക്കിയിട്ടുണ്ട്. ഈ പദ്ധതി എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ഡോക്ടര്‍മാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുമെന്നും കെ കെ ശൈലജ പറഞ്ഞു.

    മരുന്ന് കുറിപ്പടികള്‍ വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശം ആറ് വര്‍ഷം മുന്‍പുതന്നെ നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഡോക്ടര്‍മാര്‍ ഈ നിര്‍ദ്ദേശം പാലിക്കാറില്ല.