• Breaking News

    ‘ചായ വിറ്റാണ് മോദിയുടെ മാതാപിതാക്കള്‍ ജീവിച്ചിരുന്നത്, അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും ഭാഗമായിരുന്നില്ല’; കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍

    Modi's parents lived for a while, and they were not part of any political movement; Union Minister Prakash Javadekar,www.thekeralatimes.com


    മോദിയുടെ മാതാപിതാക്കള്‍ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുണ്ടോ എന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രകാശ് ജാവദേകര്‍ ഇങ്ങനെ പറഞ്ഞത്.

    യുവാക്കളെ കുറിച്ചും കര്‍ഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോയെന്ന് കമല്‍നാഥ് ചോദിച്ചിരുന്നു. അവരുടെ കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് നമ്മളോട് ചോദിക്കും, നമ്മളുമായി ബന്ധമുള്ള സ്വതന്ത്ര്യസമര സേനാനികള്‍ ആരെങ്കിലുമുണ്ടോയെന്ന്? കമല്‍നാഥ് പറഞ്ഞു.

    ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ പോകുമ്പോള്‍ അവര്‍ നമ്മളോട് മതം ഏതാണെന്ന് ചോദിക്കും. അടുത്തതായി നമ്മുടെ പിതാവിന്റെ മതം ഏതാണെന്ന് ചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമല്‍നാഥിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു.