• Breaking News

    ‘എമ്പുരാന്‍’ എന്നത്തേക്കു കാണാനാകും? പൃഥ്വിരാജിന്റെ ഉത്തരം ഇങ്ങനെ

    When can I find the Empire Code? Prithviraj's answer is:,www.thekeralatimes.com


    ‘ലൂസിഫര്‍’ നേടിയ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്‍’ പ്രഖ്യാപിക്കപ്പെട്ടത്. ലൂസിഫറിനേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് എമ്പുരാനെന്നും ആദ്യഭാഗം വിജയിച്ചതു കൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. എന്തൊക്കെയായലും ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് അരാധകര്‍.
    ഇപ്പോഴിതാ ചിത്രം എന്നത്തേക്ക് കാണാറാകും എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

    ഈ ചോദ്യം ആദ്യം ചോദിക്കേണ്ടതു മുരളി ഗോപിയോടാണ്. മുരളി എനിക്ക് ബൗണ്ട് സ്‌ക്രിപ്റ്റ് എന്നു തരുന്നോ, ആ തീയതിയില്‍നിന്ന് ആറാം മാസം ഞാന്‍ ഷൂട്ട് തുടങ്ങിയിരിക്കും. സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു പൂര്‍ത്തിയാക്കിയ സിനിമയാണു ലൂസിഫര്‍. പൂര്‍ണമായ സ്‌ക്രിപ്റ്റ്, പ്രീപ്രൊഡക്ഷനായി 4 മാസത്തോളം സമയം, പിന്നെ ടീമിന്റെ സഹകരണം. ഇവയെല്ലാമാണ് അതിനു സഹായിച്ചത്. സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം നടക്കേണ്ടതു ഷൂട്ടിങ് ആണെന്നാണ് എന്റെ കാഴ്ചപ്പാട്. ലൂസിഫറിനേക്കാള്‍ കുറെക്കൂടി പരിശ്രമം വേണ്ട സിനിമയാണ് ‘എമ്പുരാന്‍’. അപ്പോള്‍ സ്‌ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞ് 6 മാസമെങ്കിലും മുന്നൊരുക്കങ്ങള്‍ക്കായി വേണം. മനോരമയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

    മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ലൂസിഫര്‍ 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നേടിയത്. അതിനാല്‍ തന്നെ പുതിയ ചിത്രവും സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്ക് ഉള്ളത്.