‘ദൈവം നടീനടന്‍മാര്‍ക്കു തന്നിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകര്‍’; ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചില ആരാധകരെക്കുറിച്ച് പൃഥ്വിരാജ്
ദൈവം നടീനടന്‍മാര്‍ക്കു നല്‍കിയിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകരെന്ന് പൃഥ്വിരാജ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
അങ്ങനെ ഒട്ടേറെ ആരാധകരും ആരാധികമാരുമുണ്ട്. ചിലരുടെ വീട്ടിലെ എല്ലാ അംഗങ്ങളെയും പേരെടുത്തു വിളിക്കാന്‍ പറ്റുന്നത്ര അടുപ്പമുണ്ട്. കേവലം എന്റെ ചിത്രങ്ങളോടുള്ള ഇഷ്ടത്തിനപ്പുറമുള്ള സൗഹൃദങ്ങളാണു പലതും. ഒരിക്കല്‍, തൃശൂരില്‍നിന്നു തന്റെ പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വന്നു. ഞാന്‍ ഒരു തവണ അതോടിക്കണം.
അതിനു ശേഷമേ പുതിയ വണ്ടി സവാരിക്കായി നിരത്തിലിറക്കൂ. ഇത്തരം അനുഭവങ്ങള്‍ നമ്മെ വിനയമുള്ളവരാക്കണം. കാരണം, നമ്മളെക്കൊണ്ട് ആരാധകര്‍ക്കു വ്യക്തിപരമായ ഒരു പ്രയോജനവുമില്ല എന്നതാണു സത്യം. നമ്മുടെ സിനിമയുടെ ഒരു ടിക്കറ്റു പോലും അവര്‍ ചോദിക്കില്ല. ദൈവം നടീനടന്‍മാര്‍ക്കു തന്നിട്ടുള്ള ഒരു ഭാഗ്യമാണ് ആരാധകര്‍.
പുതിയ ചിത്രം ‘ആടുജീവിത’ത്തിന് വേണ്ടി ശരീരഭാരം കുറക്കാന്‍ മൂന്ന് മാസം സിനിമയില്‍ നിന്നും അവധി എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ‘ഡ്രൈവിംഗ് ലൈസന്‍സ്’ ആണ് നടന്റെ ഒടുവില്‍ പുറത്തെത്തിയ ചിത്രം.