• Breaking News

    ജനവികാരവും പ്രതിഷേധവും അടിച്ചമര്‍ത്താന്‍ മോദിസര്‍ക്കാര്‍ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്നു; സംസ്ഥാനങ്ങള്‍ പൊലീസ് ഭരിക്കുന്ന നിലയിലേക്കെത്തിയെന്നും സോണിയാ ഗാന്ധി

    Modi government uses steel to suppress popular anger and protests; Sonia Gandhi says that the states have reached the level of police rule,www.thekeralatimes.com


    പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി. ദേശീയ പൗരത്വപ്പട്ടിക മൂടിപ്പൊതിഞ്ഞു കൊണ്ടുവരുന്നതാണ് എന്‍.പി.ആര്‍. നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

    നിയമം വിവേചനപരമാണെന്നും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

    പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നിപ്പിക്കുന്നതുമാണ്. ദേശസ്നേഹവും മതേതരത്വവും സഹിഷ്ണുതയുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും നിയമത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് വേണ്ടിയുള്ളതാണ് അത് സോണിയാ ഗാന്ധി പറഞ്ഞു.

    രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധ സമരങ്ങളെ കുറിച്ചും സോണിയാ ഗാന്ധി സംസാരിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ചെറുപ്പക്കാരും സ്ത്രീകളും പ്രത്യേകിച്ച് വിദ്യാര്‍ഥികളും നിയമം നടപ്പാക്കിയാലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെ കുറിച്ച് മനസ്സിലാക്കി കഴിഞ്ഞു.

    പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയം പാസാക്കി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് പ്രമേയത്തില്‍ പറയുന്നു.

    ബി.ജെ.പിയുടെ വിഭാഗീയ അജണ്ടകള്‍ മൂലം സമൂഹത്തില്‍ ഭയവും അരക്ഷിതബോധവും പെരുകി. പ്രതിഷേധിക്കാനുള്ള അവകാശംപോലും സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഹ്രസ്വകാല നേട്ടം ഉണ്ടാകുമെങ്കിലും, രാജ്യം ധ്രുവീകരണത്തിലേക്ക് നീങ്ങുന്നത് ബി.ജെ.പി സമചിത്തതയോടെ തിരിച്ചറിയണം.

    ചില സംസ്ഥാനങ്ങളിലെ അവസ്ഥകള്‍ ആപത്കരമാണ്. സംസ്ഥാനം എന്നതില്‍ നിന്ന് പൊലീസ് ഭരിക്കുന്ന സംസ്ഥാനമെന്ന നിലയിലേക്ക് അവ മാറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും.

    പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.