മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറി പൊട്ടിത്തെറിച്ച് എട്ട് മരണം
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറി പൊട്ടിത്തെറിച്ച് എട്ട് മരണം. പാല്‍ഘര്‍ ജില്ലയില്‍ ബൊയ്‌സര്‍ മേഖലയിലെ കോള്‍വാഡെ എന്ന ഗ്രാമത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.
പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണിപ്പോള്‍. വൈകിട്ട് 7.20-ഓടെ സ്‌ഫോടനം നടന്നത്.
സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിന്റെ പരമാവധി യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പൊലീസ് വക്താവ് ഹേമന്ദ് കത്കര്‍ വ്യക്തമാക്കി.

