വീഡിയോ കോളിനിടെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഇടുക്കി: വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് സ്വദേശിനി സൗമ്യ(21)യാണ് ആത്മഹത്യ ചെയ്തത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി മുറിയിൽ തൂങ്ങുകയാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രണയ നൈരാശ്യത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.

